ഒരു മുത്തശ്ശികഥ ഓർമ്മ വന്നു. പണ്ടോരു വിരുതൻ അയൽപക്കത്തു നിന്നും ഒരു പാത്രം കടമായി ചോദിച്ചുവാങ്ങി, രണ്ടുമൂന്നു ദിവസം കഴിഞ്ഞ് തിരികെ കൊടുക്കുമ്പോൾ പാത്രത്തിന്റെ കൂടൊരു പുത്തൻ കുഞ്ഞുപാത്രം കൂടി വയ്ക്കുന്നു. ഇതെന്താ എന്നു ചോദിച്ചപ്പോളിങ്ങനെ പറഞ്ഞു “ അങ്ങയ്ക്കു നന്ദി. താങ്കളുടെ പാത്രം ഇന്നലെ പ്രസവിച്ചു, അതിനാൽ ഈ കുട്ടിപ്പാത്രത്ത്ന്റെ ഉടമ അങ്ങ് മാത്രമാണ്; അത് സ്വീകരിച്ചാലും” അയൽക്കാരൻ അതു വാങ്ങി വച്ചിട്ട് പറഞ്ഞു ‘ ങാ, ശരിയാ, ഞാൻ തരുമ്പോൾ ആ പാത്രം ഗർഭിണിയായിരുന്നു.”. പാത്രം കൊടുക്കലും മാറലും ഒന്നോരണ്ടോ തവണ കൂടി തുടർന്നു. നാളുകൾക്കു ശേഷം ഒരു ദിവസം വീട്ടിൽ വലിയ ഒരു വിശേഷാവസരം വരുന്നുണ്ടെന്ന് പറഞ്ഞ് അയൽവാസിയുടെ വീട്ടിലുള്ള സകല പാത്രങ്ങളും ഓട്- ചെമ്പ്- പിത്തള- അലൂമിനിയ- സ്റ്റീൽ- വെള്ളി എന്തിനു് സ്വർണ്ണ പാത്രങ്ങൾ വരെ ഈ വിരുതൻ കടംവാങ്ങി കൊണ്ടുപോയി.
ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും പാത്രങ്ങളൊന്നും തിരിച്ചു കിട്ടിയില്ല. സഹികെട്ട് പാത്രങ്ങൾ തിരിച്ചു ചോദിച്ചപ്പോൾ വിരുതൻ പറഞ്ഞു സോറീ സർ, അങ്ങയുടെ എല്ലാ പാത്രങ്ങളും മാരകമായ പകർച്ചവ്യാധി വന്നു ചത്തു പോയി.
വിരുതനുമായി ഘോരഘോരം വാദിച്ചു നോക്കി, കെഞ്ചി നോക്കി, പി സി ജോർജ്ജ് മാതൃകയിൽ വിരട്ടൽ, പിതൃപൂജ എല്ലാം നോക്കി. പക്ഷേ പാത്രങ്ങൾ തിരികേ കിട്ടിയില്ല. അവസാനം നാടുവാഴിയ്ക്ക് പരാതി കൊടുത്തു, നാടുവാഴി വിധിച്ചു “പാത്രത്തിനു പ്രസവിക്കാമെങ്കിൽ മരിക്കുകയും ചെയ്യും. കേസ് ഡിസ്മിസ്സ്ഡ്” അതിയാൻ പ്ലിംഗ്.
ടൈംസ് ഓഫ് ഇന്ത്യ മോദി സാറിനിട്ടു കൊടുത്തപണി കണ്ടപ്പോഴാണു് ഇക്കഥ വീണ്ടുമോർത്തത്.
മോദി സാർ (ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ) പ്രധാനമന്ത്രി പദത്തിലേക്കുള്ള ജൈത്ര യാത്രക്കിടയിലായിരുന്നു ഉത്തരാഖണ്ഡിൽ ശോചനീയമായ പ്രളയ ദുരന്തമുണ്ടായത്. മീഡിയകളിൽ അതു മാത്രമായിരുന്നു വാർത്ത. അപ്പോൾ എൿണോമിക്സ് ടൈംസിൽ, ടൈംസ് ഓഫ് ഇന്ത്യഗ്രൂപ്പ് 23 ജൂൺ, 2013,നു ഒരു കാച്ചു കാച്ചി (നക്കാപ്പിച്ച വല്ലതും കിട്ടിയോ എന്തോ?) ഉത്തരാഖണ്ഡിൽപ്രളയത്തിൽ ഒറ്റപെട്ടുപോയ 15000, ഒന്നും രണ്ടുമല്ല പതിനഞ്ചായിരം ഗുജറാത്തികളെ തിരഞ്ഞ് പിടിച്ച്മോദി രക്ഷപ്പെടുത്തിയെത്രേ!! അഞ്ച് IAS, ഒരു IPS അടക്കം മുതിർന്ന ഉദ്യോഗസ്ഥന്മാർ നേതൃത്വം കൊടുക്കുന്ന സ്പെഷ്യൽ ടാസ്ക് ഫോർസ്, ഇന്നൊവ കാർ 80 എണ്ണം, ലക്ഷറി ബസ് 25 എണ്ണം.
തീർന്നില്ല ബൂയിംഗ് വിമാനങ്ങൾ നാലെണ്ണം.
സ്പെഷ്യൽ ടാസ്ക് ഫോർസ്, മെഡിക്കൽ ടീം, വൻ വാഹനനിര, മൈക്രോ മാനേജ്മെന്റ്, പാര ഡ്രോപ്പിങ്ങ്…..……… അക്ഷൗണി പടയെ വർണ്ണിക്കാൻ വാക്കുകൾ പോരാതെ വന്നു. സോഷ്യൽ മീഡിയ ഷെയർ ചെയ്തു, ചാനൽ ചർച്ചകളിൽ പ്രതിഫലിച്ചു ഫലമോ? മോദി സാറിനൊരു ഉഗ്രൻ ‘റാംമ്പോ” ഇമേജ് തന്നെ കിട്ടി.
നമ്മുടെ ഉമ്മച്ചൻ അടക്കം പല മുഖ്യന്മാർക്കും ഞങ്ങൾ ഉണ്ണാക്കന്മാരാണോ എന്നുവരെ തോന്നിപ്പോയി. താമസിയാതെ ചില സൈ.ബു കൾ (സൈബർ ബുദ്ധിജീവികൾ) വാർത്തയെ ചോദ്യം ചെയ്തു , ഹെലിക്കോപ്റ്റർ പോലും ഇറക്കാൻ പറ്റാത്തിടത്ത് നാല് ബൂയിംഗ് വിമാനങ്ങൾ എവിടെ- എങ്ങിനെ- ആര്- എപ്പോൾ- ഇറക്കി?
ഒരു ഇന്നൊവയിൽ ഏഴു് പേർക്ക് മാത്രം കയറാം, ബസ്സിൽ അമ്പതും, കണക്ക് മാച്ചാകുന്നില്ലല്ലോ? ദുരന്തബാധിത പ്രദേശത്തുനിന്നും ഗുജറാത്തികളെ മാത്രം എങ്ങിനെ കണ്ടുപിടിച്ചൂ. ഡോഗ് സ്ക്വാഡ് ഇറങ്ങിയോ? ഈ 15000 ഗുജറാത്തികളും വല്ല വാട്ട്സാപ്പ് ഗ്രൂപ്പും ഉപയോഗിച്ചിരുന്നോ? ഗൂഗിൾ പ്ലേസ്റ്റോറിൽ പുതിയ ആപ്പ് വന്നോ (ഫൈൻഡ് എ ഗുജ്ജു എന്നോ വല്ലതും ) ? പുതിയ സെർച്ച് എഞ്ചിൻ വിപണിയിൽ എത്തിയോ?
പണി പാളുമെന്നായപ്പോൾ സാക്ഷാൽ രാജ്നാഥ് സിംഗ് വന്നു പറഞ്ഞു ഇങ്ങിനെയൊരു സംഭവം നടന്നിട്ടു തന്നേയില്ല. എൿണോമിക്സ് ടൈംസിൽ മൂന്നാംനാൾ തിരുത്തും വന്നു, കുറ്റം മുഴുവനും ലേഖകന്റെ പിടലിക്ക് ചാർത്തിയുംവച്ചു. മോദി സാറിനു കിട്ടിയ ‘റാംമ്പോ” ഇമേജിനു മങ്ങലൊന്നും വന്നതുമില്ല
അതിനു ശേഷം ഗംഗാനദിയിൽ ഗാലൻ കണക്കിനു വെള്ളം കുത്തിയൊഴുകി. മോദി സാർ ഭാരതത്തിന്റെ പ്രധാനമന്ത്രിയും ആയി.
/എക്സ്ക്യൂസ് മി; ഒരു കുനിഷ്ട് ഇതിനിടയ്ക്ക് ഒന്നു കുത്തികേറ്റിക്കോട്ടെ, പ്ലീസ് -ലോകത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും ജനാധിപത്യ രാജ്യങ്ങൾ ഇപ്പോൾ ഭരിക്കുന്നത് പിന്നോക്ക ജാതിക്കാരാണല്ലൊ, വർഗ്ഗസ്നേഹം
കാണിക്കാൻ അവർ അന്യോന്യം ഓരോ ഭവനസന്ദർശനം നടത്തി /. ,
വല്ല്യേട്ടനെയും ചേട്ടത്തിയമ്മയേം കൂടെ വന്ന വലിയ പ്രമാണികൾക്കു മുന്നിൽ ഒന്നു ഷൈൻ ചെയ്യാനാൻ പറ്റിയ ഒരു കോട്ടുംസൂട്ടും തുന്നാനാണ് അഹമ്മദാബാദിലെ സ്ഥിരം തുന്നക്കാരൻ ബിപിൻ ചൗഹാനോടു പറഞ്ഞത്. ഫ്രീ ആയിട്ടാണ് ജേഡ് ബ്ലൂവിലെ തുന്നക്കാർ സാധനം തയ്ച്ച്കൊടുത്തതെത്രെ, പേരു തുന്നിചേർത്ത കോട്ട്. വെടിക്കെട്ട് സാധനം രാഹുൽ പയലോ അമിതാഭ് ബച്ചനൊ എന്തിന് വിജയ് മല്ല്യ വരെ ഇങ്ങിനൊരണ്ണത്തെക്കുറിച്ച് കേട്ടിട്ടു പോലും ഉണ്ടാകില്ല.

അങ്ങിനേയാണ് 2015 റിപ്പബ്ലിക്ക് ദിനത്തിന്റെ തലേന്ന് ലോകത്തിലെ ഏറ്റവും വിലപിടിച്ച കോട്ട് അണിഞ്ഞത്. ഒരു മില്യൻ ₹ ആണ് BBC യിലെ സായ്പ്പന്മാർ ഇട്ടവില, അതിലും കൂടുതൽ വില പറഞ്ഞവരും ഉണ്ട്, പക്ഷെ ഇപ്പൊഴും അമുൽ കുടിച്ചു നടക്കുന്ന അവർക്കൊന്നും ഒരു ക്രെഡിബിലിറ്റിയും ഇല്ലന്നേ!
ടൈംസ് ഓഫ് ഇന്ത്യവീണ്ടും എട്ടിന്റെ പണി കൊടുത്തു, എഴുതി മോദി ധരിച്ചത് യൂറോപ്പിൽ നിർമ്മിച്ചത്, ലക്ഷങ്ങൾ വിലമതിക്കുന്ന ഡിസൈനർ സൂട്ട്, ഹൊസ്നി മുബാരക്ക്, അഢംഭരപ്രിയൻ, കേട്ടതുപാതി കേൾക്കാത്തതു പാതി സോഷ്യൽ മീഡിയ, ബ്ലോഗർമാർ, വില കൂട്ടിയെഴുതിയെഴുതി 5ലക്ഷം₹ 6ലക്ഷം₹ 8ലക്ഷം₹ 15 ലക്ഷം₹ വരെപോയി!!!
ചില വിരുതന്മാർ കുറച്ചു കൂടി കടുപ്പിച്ചു; ഹൊസ്നി മുബാരക്ക്, ആഢംഭരപ്രിയൻ, കമ്മ്യൂണലിസ്റ്റ്, ഫാസിസ്റ്റ്, റാസിസ്റ്റ്,(പ്രാസം നോക്കി “ന്യൂജെൻ”ന്മാർ റേപ്പിസ്റ്റെന്നെഴുതാത്തത് നല്ലകാര്യം) പിന്നെ കഷായത്തിൽ ചുക്ക് എന്ന പോലെ “ശൂലം ഗർഭിണി ഗോദ്ര അയോദ്ധ്യ”
പതിവ് തെറ്റിച്ചില്ല, ദിവസങ്ങൾ കഴിഞ്ഞ് ടൈംസ് ഓഫ് ഇന്ത്യ പതുക്കെപറഞ്ഞു; സോ സോറി. ഒരു മൂലയിലെ ഇത്തിരി പോന്ന തിരുത്ത് ആരു വായിക്കാൻ, അതേറ്റ് പിടിച്ചവരോട് എങ്ങിനെ പറഞ്ഞു മനസ്സിലാക്കാൻ.
ഇനി ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം. ഇതിനിടയിൽ ഡെൽഹി ഇലക്ഷൻ കുശാലായി നടന്നു. ഡെൽഹിക്കാർ കയറ്റിയ ആപ്പ് എങ്ങിനെ ഊരും. ആപ്പ് 5 കൊല്ലം കയറിയ ഊരിൽ ഇരുന്നാലും മതിയായിരുന്നു, പക്ഷെ അതിപ്പം അവിടം കൊണ്ട് നിൽക്കുമെന്നു് തോന്നുന്നില്ല മുന്നോട്ട് തന്നെ കയറും.
anielparur 12II2015
ReplyDeleteമാഷെ കലക്കി . 'TOI' യുടെ ഓരോ കളികള് നോക്കണേ . ആനുകാലിക പ്രസക്തിയുള്ള പോസ്റ്റുകള് തുടര്ന്ന് പ്രതീക്ഷിക്കുന്നു
http://www.sunday-guardian.com/news/isi-plans-to-use-us-un-to-tar-modi
ReplyDelete