വഴക്കുപക്ഷി

ജാലകം

Thursday, 14 July 2016

മെല്ലിസൈ മന്നർ  - മനയങ്ങത്ത് സുബ്രഹ്മണ്യം വിശ്വനാഥൻ

നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചു. 15 ദിവസം കഴിഞ്ഞപ്പോള്‍ അനുജത്തിയും വിട്ടുപോയി. അച്ഛന്റെ മരണത്തോടെ കുടുംബം പട്ടിണിയിലായി. മകനേയും കൊണ്ട് അമ്മ നാരായണിക്കുട്ടി തിരുച്ചിറപ്പള്ളിയിലെ മുത്തച്ഛന്റെ വീട്ടിലേക്ക് മടങ്ങി. അവിടെ വച്ച് എല്ലാം അവസാനിപ്പിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ വിവരിക്കുന്നത് ഇങ്ങനെ. വെള്ളം നിറച്ച ടാങ്കില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചു
ആദ്യമാര് വെള്ളത്തിലേക്ക് ചാടണമെന്ന് അമ്മയും മകനും തര്‍ക്കിച്ചു നില്‍ക്കുമ്പോഴാണ് അവിടെ ആ ബാലന്‍ന്റെ മൂത്തച്ഛനെത്തിയത്. ജയില്‍ വാര്‍ഡനായിരുന്ന അയാള്‍ കണ്ടതുകൊണ്ട് ആ ബാലന്‍ രക്ഷപ്പെട്ടു. വലിയ ഗായകനും സംഗീതസംവിധായകനുമൊക്കെയായി. ദക്ഷിണേന്ത്യ മുഴുവന്‍ പ്രശസ്തനായ എം.എസ്. വിശ്വനാഥനായിരുന്നു ആ ബാലന്‍. പാലക്കാട്ടെ എലപ്പുള്ളി ഗ്രാമത്തില്‍ പിറന്ന മനയങ്ങത്ത് സുബ്രഹ്മണ്യം വിശ്വനാഥന് ബാല്യകാലം ചുട്ടെരിക്കുന്ന നെരിപ്പോടായിരുന്നു.
പാട്ടുപുസ്തകവും കടലയുമൊക്കെ സിനിമാകൊട്ടകയില്‍ വില്‍ക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും അഞ്ചൊ എട്ടൊ വയസ്സുള്ളപ്പോഴേ അവനു സംഗീതത്തോട് അടക്കാനാവാത്ത പ്രണയമുണ്ടായിരുന്നു. ഗ്രാമത്തിലെ ഒരു കര്‍ണാടക ഭാഗവതരില്‍നിന്നാണ് അവന്‍ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയത്. അവന്‍ പഠിച്ചിരുന്ന പ്രാഥമിക സ്‌കൂള്‍ ഇന്നില്ല; ദശകങ്ങള്‍ക്കു മുമ്പ് അത് അടച്ചുപൂട്ടി. മരുമകന്റെ സംഗീതവാസന തിരിച്ചറിഞ്ഞ അമ്മാവന്‍ അപ്പനായരാണ് അവനെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അതൊരു കലാകാരന് വളക്കൂറുള്ള മണ്ണായിരിക്കുമെന്ന അയാളുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല

.

1952ല്‍ വയലിനിസ്റ്റ് രാമമൂര്‍ത്തിയുമായി ചേര്‍ന്ന് തമിഴ് ചലച്ചിത്രഗാനങ്ങള്‍ക്ക് ഈണം നല്‍കാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് എം.എസ്. വിശ്വനാഥന്‍ ശ്രദ്ധിക്കപ്പെട്ടത്. 
വിശ്വനാഥന്‍-രാമമൂര്‍ത്തി ടീമിന്റെ ഗാനങ്ങള്‍ തമിഴ് സിനിമയില്‍ പുതിയ തരംഗം സൃഷ്ടിച്ചു. പണം ആയിരുന്നു അവരുടെ ആദ്യപടം. രക്തക്കണ്ണീരില്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചു.
നൂറില്‍പ്പരം ചിത്രങ്ങളില്‍ അവര്‍ സഹകരിച്ചു. 1965ലാണ് ആ സംഗീതജ്ഞദ്വന്ദം വേര്‍പിരിഞ്ഞത്-

1975ല്‍ അന്നക്കിളിയിലൂടെ ഇളയരാജ എത്തുന്നതുവരെ സിനിമാസംഗീതത്തില്‍ എം.എസ്.വിയല്ലാതെ മറ്റൊരു ചോദ്യം ഇല്ലായിരുന്നു.

രണ്ട് സംസ്ഥാനങ്ങളിലായി മൂന്നു മുഖ്യമന്ത്രിമാരുടെ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട് 1700 ലധികം സിനിമകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയ സംഗീതകുലപതി എം.എസ് വിശ്വനാഥന്‍. തമിഴ്‌നാട്ടില്‍ എം.ജി ആറിന്റെയും ജയലളിതയുടെയും ചിത്രങ്ങള്‍ക്ക് ഈണമിട്ട വിശ്വനാഥന്‍ തെലുങ്കിലെ എവര്‍ഗ്രീന്‍ ഹീറോ എന്‍.ടി രാമറാവുവിന്റെ ചിത്രങ്ങള്‍ക്കും സംഗീതമിട്ടു. കരുണാനിധിയുടെ വരികള്‍ക്ക് ഈണങ്ങള്‍ ചിട്ടപ്പെടുത്തിയതും കൂടിയാകുമ്പോള്‍ സിനിമലോകത്ത് സഹകരിച്ച മുഖ്യമന്ത്രിമാര്‍ നാലായിഅതുല്യ സർഗ്ഗവിസ്മയങ്ങളുടെ പേരിൽ തന്നെ. വരുംകാലത്ത്‌ നല്ല സംഗീതത്തിന്റെ പഠിതാക്കൾക്ക്‌ പ്രിയപ്പെട്ട ഒരു പാഠമായിരിക്കും എം എസ്‌ വിശ്വനാഥൻ.
അക്കാലത്ത് തമിഴിലിറങ്ങുന്ന ഗാനങ്ങള്‍ കേരളത്തിലും അതേ തീവ്രതയോടെ മലയാളത്തിലും അലയടിക്കുമായിരുന്നു. പാലും പഴവും, പോനാല്‍ പോകട്ടും പോടാ, അടി എന്നടീ റാക്കമ്മ തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. കര്‍ണാടകസംഗീതത്തില്‍ അപാരജ്ഞാനമുണ്ടായിരുന്ന എം.എസ്.വി തന്‍െറ ജ്ഞാനം പാട്ടുകളില്‍ അധികം പ്രയോഗിച്ചില്ല. പകരം നാടന്‍സംഗീതത്തിന്‍െറ മേമ്ബൊടി ചാലിച്ചാണ് പാട്ടുകള്‍ ചെയ്തത് 
തന്റെ എണ്‍പത്തഞ്ചാം വയസ്സിലും അദ്ദേഹം ഒരു ചിത്രത്തിനു സംഗീതം നല്‍കി. അവസാനം വരെ കര്‍മനിരതവും ധന്യവുമായ ഒരു സംഗീതജീവിതം. T M സൗന്ദരരാജന്‍, S.P. ബാലസുബ്രഹ്മണ്യം, യേശുദാസ്, ജയചന്ദ്രന്‍, പി. സുശീല, എസ്. ജാനകി, വാണി ജയറാം തുടങ്ങി എം.എസ്. ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പാടാത്ത പ്രമുഖരായ പിന്നണിഗായകര്‍ ആരുണ്ട്? .
ഒരിക്കലും മറക്കാനാവാത്ത ഒരുപാടു പാട്ടുകള്‍ക്ക് മലയാളികൾ വിശ്വനാഥന്‍-ശ്രീകുമാര്‍ ടീമിനോട് കടപ്പെട്ടിരിക്കുന്നു. 1971ല്‍ കെ.പി. കൊട്ടാരക്കരയുടെ ലങ്കാദഹനം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.
അന്നു ശ്രീകുമാരൻ തമ്പി സിനിമാരംഗത്തേക്ക് കടന്നുവരുന്നതേയുള്ളൂ. കണ്ണദാസനെപ്പോലുള്ള വലിയ കവികളുടെ ഈരടികള്‍ക്ക് ഈണം നല്‍കിയ സംഗീതജ്ഞന്‍ സംശയത്തോടെയാണ് ആ ചെറുപ്പക്കാരനെ നോക്കിക്കണ്ടത്. എന്നാല്‍, തമ്പി എഴുതിയ ആദ്യഗാനം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി:
ലങ്കാദഹനത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായി.

താന്‍ ഒരു പടം സ്വന്തമായി നിര്‍മിക്കാന്‍ ഒരുങ്ങിയപ്പോള്‍ മുതിര്‍ന്ന ആ കലാകാരന്‍നിരുല്‍സാഹപ്പെടുത്തുകയായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു. പടം പിടിച്ചു പലരും പൊളിഞ്ഞ കഥ എം.എസിനറിയാം. എന്നാല്‍, ആ യുവ എന്‍ജിനീയര്‍ ഉറച്ച തീരുമാനത്തിലാണെന്നു പറഞ്ഞപ്പോള്‍ ആ പടത്തിനു സംഗീതം താന്‍ നല്‍കുമെന്ന് എം.എസ്. വാഗ്ദാനം ചെയ്തു. 

 അങ്ങയെപ്പോലൊരു വലിയ സംഗീതജ്ഞനു നല്‍കാനുള്ള പണം എന്റെ കൈയിലില്ലല്ലൊ’ – തമ്പി ആശങ്ക പ്രകടിപ്പിച്ചു. ‘പണം നിങ്ങളോടാരു ചോദിച്ചു’ എന്നായിരുന്നു മറു ചോദ്യം. ചന്ദ്രകാന്തം എന്ന ആ ചിത്രത്തിലെ പല ഗാനങ്ങളും ഹൃദയഹാരിയാണ്. ‘സ്വര്‍ഗമെന്ന കാനനത്തില്‍…’, ‘ഹൃദയവാഹിനീ ഒഴുകുന്നു നീ…’, ‘രാജീവനയനേ നീയുറങ്ങൂ…’. അതില്‍ ‘ഹൃദയവാഹിനി…’ പാടിയത് സംഗീതസംവിധായകന്‍ തന്നെയാണ്.


ആ തുറന്ന സ്വരത്തിന്റെ ഗാംഭീര്യവും ഉച്ചസ്ഥായിയിലേക്ക് സഞ്ചരിക്കാനുള്ള അപാരമായ കഴിവും വേറെ തന്നെയാണ്. ‘കണ്ണുനീര്‍തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ…’ എന്ന വയലാറിന്റെ വരികള്‍ക്ക് എം.എസ്. നല്‍കിയ ആലാപനഗരിമയും വ്യതിരിക്തതയാര്‍ന്നതാണ്. 
രാജീവനയനേ…’ ജയചന്ദ്രന്റെ എക്കാലത്തെയും സുഖദശ്രവണമായ ഗാനങ്ങളിലൊന്നാണ്. ‘സ്വര്‍ണഗോപുര നര്‍ത്തകീ ശില്‍പ്പം…’ (ദിവ്യദര്‍ശനം) ‘സുപ്രഭാതം..’ (പണി തീരാത്തവീട്) ‘അഷ്ടപദിയിലെ ഗായികേ…’ (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ) തുടങ്ങി ജയചന്ദ്രന്റെ പല മാസ്റ്റര്‍പീസുകളും എം.എസിന്റെ ഇന്ദ്രജാലമേറ്റു ധന്യമായവയാണ്.

എം.എസ്.വിശ്വനാഥന്‍ സംഗീതം പകര്‍ന്ന ഹിറ്റ് ഗാനങ്ങളില്‍ ചിലത്
2. തിരുവഭാരണം ചാര്‍ത്തി-ലങ്കാദഹനം
3. കണ്ണുനീര്‍ തുള്ളിയെ- പണിതീരാത്ത വീട്
4. സുപ്രഭാതം-പണിതീരാത്ത വീട്
5. സ്വര്‍ണഗോപുര നര്‍ത്തകീ-ദിവ്യദര്‍ശനം
6. വീണപൂവെ- ജീവിക്കാന്‍ മറന്നുപോയ സ്ത്രീ
7. സ്വര്‍ഗമെന്ന കാനനത്തില്‍- ചന്ദ്രകാന്തം
8. രാജീവനയനേ നീയുറങ്ങൂ-ചന്ദ്രകന്തം
9. ഹൃദയവാഹിനി ഒഴുകുന്നു-ചന്ദ്രകാന്തം
10. ആ നിമിഷത്തിന്റെ-ചന്ദ്രകാന്തം
11. പത്മതീര്‍ഥക്കരയില്‍-ബാബുമോന്‍
12. ദൈവം തന്ന വീട്- അവള്‍ ഒരു തുടര്‍ക്കഥ
13. കളഭച്ചുമരുവെച്ച മേട-അവള്‍ ഒരു തുടര്‍ക്കഥ
14. ഏത് പന്തല്‍ കണ്ടാലുമത്- വേനലില്‍ ഒരു മഴ
15. അയല പൊരിച്ചതുണ്ട്- വേനലില്‍ ഒരു മഴ
16. പൂജക്കൊരുങ്ങിനില്‍ക്കും-വേനലില്‍ ഒരു മഴ
17. ജനിച്ചതാര്‍ക്കുവേണ്ടി-സിംഹാസനം
18. സുരലോക ജലധാര- ഏഴാം കടലിന്നക്കരെ
19. സത്യനായക മുകതിദായക-ജീവിതം ഒരു ഗാനം
20. സൂര്യനെന്നൊരു നക്ഷത്രം-ലങ്കാദഹനം


Friday, 29 April 2016

മുസ്ലീം ലീഗുകരെ എന്ത് കൊണ്ടാണ് മൂരി എന്ന് വിളിക്കുന്നത്

മുസ്ലീം ലീഗുകരെ എന്ത് കൊണ്ടാണ് മൂരി എന്ന് വിളിക്കുന്നതെന്നറിയാമോ?അത് രസകരമായൊരു കഥയാണ്   പത്രപ്രവർത്തകർക്കിടയിൽ പ്രചരിച്ചതാണ്.  



മുസ്ലീം ലീഗിന്റെ സമ്മേളനം മലപ്പുറത്ത് നടക്കാൻ പോവുകയാണ്. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നു.സമ്മേളന സ്ഥലത്ത് പോയി ഒരു വാർത്ത തയ്യാറാക്കാൻ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപർ തീരുമാനിച്ചു.അതിനായി ഒരു ലേഖകനെ സമ്മേളന സ്ഥലത്തേക്ക് പറഞ്ഞയച്ചു.


സമ്മേളന സ്ഥലത്ത് എത്തിയ ലേഖകൻ അവിടെയാകെ ഒന്ന് നടന്നു നോക്കമിയപ്പോളാണ് അവേശഭരിതമായ ആ കാഴ്ച കണ്ടത്. സമ്മേളന ദിവസം ബിരിയാണി വെക്കാനുള്ള മൂരികളെ അപ്പുറത്തെ പറമ്പിൽ കൊണ്ടുവന്നു കെട്ടിയിരിക്കുന്നു.പന്തൽ ഉയർന്നതിനെക്കാളും സമ്മേളന നഗരിയിൽ കോടികൾ നിറഞ്ഞതിനെക്കാളും ലീഗുകരനായ ലേഖകനെ ആനന്ദ ചിത്തനാക്കിയത് സമ്മേളന ദിവസം തിന്നാൻ കിട്ടുന്ന മൂരി ബിരിയാണിയുടെ രൂചിയായിരുന്നു. 

ലേഖകൻ പിന്നൊന്നും നോക്കാതെ പത്രമാപ്പീസിലേക്ക് വെച്ച് പിടിച്ചു. പിറ്റേ ദിവസം ചന്ദ്രികയുടെ മുൻപേജിൽ വന്ന ലീഡ് ന്യൂസിന്റെ തലക്കെട്ട് ഇതായിരുന്നു.
"മൂരികളെത്തി തുടങ്ങി;ലീഗ് സമ്മേളനത്തിന് തുടക്കമായി"
 ആലോചിക്കാതെ എഴുതി പോയതാണെങ്കിലും ആ പേര് എത്രതോളം യോജിച്ചതാണെന്നു ഓരോ ദിവസവും ലീഗുകാർ തെളിയിച് കൊണ്ടിരിക്കുന്നു..

പപ്പുവേട്ടാ ഞാൻ പെട്ടു ചേട്ടാ !!!

പപ്പു യാദവ് എന്ന വിളിപ്പേരുള്ള രാജേഷ് രഞ്ജൻ  ബീഹാറിലെ മധേപുര മണ്ഡലത്തിൽ നിന്നുള്ള ലോകസഭാ അംഗം ആണ്. അജിത് സർക്കർ എന്ന   സി പി എം എമ്മെല്ലെയെ വധിച്ചതടക്കം ഒട്ടനവധി കേസുകളിലെ പ്രതിആയിരുന്നു കക്ഷി.


"ബിസിനസ്സ്  ടൂറിന്റെ " ഭാഗമായിപപ്പു യാദവ്  തിഹാർ ജയിലും മറ്റും താമസ്സിക്കുമ്പോൾ  ബിഹാറിലെ  ബിസ്സിനസ്സ് നോക്കി നടത്തിയിരുന്നത്   മറ്റാരുമായിരുന്നില്ല്   സ്വന്തം ഭാര്യ തന്നെ. അവരും   ബീഹാറിലെ ഒരു ലോകസഭാ അംഗം തന്നെ  മദാമ്മ കോൺഗ്രസ്സിന്റെ  (44ലെ ഒന്ന്) സുപോൾ മണ്ഡലം  MP  ലവ്ലി   യാദവ് എന്ന   രൺജീത് രഞ്ജൻ

പപ്പു ആകട്ടെ പാർട്ടി മാറൽ,  ഭീഷണി , ബ്ലാക്മെയിലിങ്ഗ്, പണമുഷ്ക്, ജാതി/മത കാർഡ് തുടങ്ങി എല്ലാ അടവുകളിലും പയറ്റി തെളിഞ്ഞവൻ.  ഏറ്റവും കൂടുതൽ കേസുകളോടെ തിരഞ്ഞെടുപ്പിൽ മൽസരിച്ച സ്ഥാനാർത്ഥി എന്ന ഒരു “  റെക്കോർഡ് ” ഇന്ത്യയിൽ അദ്ദേഹത്തിന്റെ പേരിൽ ആയിരുന്നു.
പക്ഷേ   പപ്പു യാദവിന്റെ ആ റെക്കോർഡ്ഇപ്പോൾ   നമുക്കെല്ലാം .
സുപരിചതനായ ഒരു മലയാളി തകർത്തിരിക്കുന്നു.
പണ്ട്  കെ എസ്സ് യു വിന്റെ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്ന, പിന്നീട് സി എം പി,   ഇപ്പോൾ
അരിവാൾ നെൽക്കതിർ നക്ഷത്ര ചിഹ്നത്തിൽ മൽസരിക്കുന്ന സിപിഐഎം ന്റെഅഴീക്കോട് നിയമസഭാ സ്ഥാനാർത്ഥി ( പെയ്മെന്റ് സീറ്റ് എന്ന് ചിലദോഷൈകദൃക്കുകൾ  ) എം വി നികേഷ് കുമാർ(57 കേസുകൾ അതിൽ 54ഉം വണ്ടിച്ചെക്ക്കേസ്).

അദ്ദേഹത്തിന്റെ   ഒരു  മുൻ സഹപ്രവർത്തകന്റെ ( എന്നു കരുതപ്പെടുന്നു) ഒരു ബ്ലോഗ്.
കേരളം ശരിയായില്ലങ്കിലും ആ പാർട്ടിയെങ്കിലും ശരിആകും.

Tuesday, 8 March 2016

സ്മൃതിമണ്ഡലം

ഈ അന്തർദ്ദേശീയ വനിതാദിനത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം സ്മൃതി ഇറാനിയ്ക്ക്. ദില്ലിയിലെ ഒരു മിഡിൽ ക്ലാസ്സ്കുടുംബത്തിൽ ജനിച്ച്, സ്വയം അദ്ധ്വാനിച്ച്കുടുംബം പുലർത്തുന്ന  ജാതി-മത-വേലിക്കെട്ടുകളെല്ലാം തകർത്ത് പാഴ്സിയെ വിവാഹം കഴിച്ച്, മക്കളെ പാഴ്സി മതത്തില്‍ വളർത്തുന്ന ഒരു സാദാ വീട്ടമ്മ.
യുവത്വത്തിന്റെ പ്രതീകമായ (Youth Icon!!)രാഹുൽ ഗാന്ധിയേക്കാളും അഞ്ചു വയസ്സോളം ഇളയതായ സ്മൃതിയെ 'Aunty National' എന്നൊരു പത്രം ഹെഡ്ഡിങ്ങെഴുതിയപ്പോൾ, ഫെമിനിസ്ടുകളും, ലിബറലുകളും കൈകൊട്ടിച്ചിരിച്ച് ആഘോഷിച്ചു, അവര്‍ക്കതില്‍ ഒരു കുഴപ്പവും, ഒരു സ്ത്രീ വിരുദ്ധതയും(misogyny) തോന്നിയില്ല. മറ്റു BJP നേതാക്കളോട്  ഇല്ലാത്ത രൂക്ഷമായ വിരോധത്തിനു സ്മൃതി ഇറാനി  മാത്രം പാത്രമാകുന്നതിന് എന്താണ് കാരണം?

BJP നേതാക്കളിൽ ആരോപിച്ചിരുന്ന സവര്‍ണ്ണത തകർത്തത് നരേന്ദ്ര മോദിയാണെങ്കിൽ , BJP യില്‍ ആരോപിച്ചിരിക്കുന്ന അന്യമതവിരോധവും, സ്ത്രീ വിരുദ്ധതയും തകര്‍ക്കാന്‍ പോവുന്നത് സ്മൃതി നടത്തുന്ന "ഫയർബ്രാൻഡ്" പ്രസംഗങ്ങളും പ്രചാരണവും ആയിരിക്കും.

2014 ല്‍ അമേഠിയിൽ അത് കോണ്‍ഗ്രസ്സിന്റെ കുബുദ്ധികേന്ദ്രങ്ങള്‍ മണത്തറിഞ്ഞു കഴിഞ്ഞതാണ്
. ഭാഷകൊണ്ടും, പ്രസംഗ ശൈലികൊണ്ടും, കോണ്‍ഗ്രസ്സിന്റെ ഭാവിതലമുറയ്ക്ക് (ഗണ്ഡി കുടുംബം) ഭീഷണിയായി BJP യില്‍ ഉദിച്ചുയരുന്ന, 40 വയസ്സുമാത്രം പ്രായമുള്ള സ്മൃതി കോണ്‍ഗ്രസ്സ് മുന്നില്‍ കാണുന്ന അടുത്ത മുപ്പത് വര്‍ഷത്തെക്കുള്ള ഭീഷണിയാണ്.
സ്മൃതി ഇറാനി വേട്ടയുടെ കാലമാണ് ഇനി നമ്മൾ മീഡിയകളിലും മറ്റും കാണാൻ പോകുന്നത്. നുണക്കഥകളും പൊടിപ്പും തൊങ്ങലും വെച്ച് ഇറങ്ങും.. പക്ഷേ, സത്യവും, ധർമ്മവും അതെല്ലാം പൊളിച്ചടുക്കും,
കോൺഗ്രസ്സിനെ സംബന്ധിച്ച്ടത്തോളം സ്മൃതി അവർക്ക്  ഒരു സീരിയൽ"കില്ലർ തന്നെ ആണ്.
സ്മൃതി സുബിൻ ഇറാനിക്ക് ഈ  അന്തർദ്ദേശീയ വനിതാദിനത്തിൽ ആശംസകൾ നേരുന്നു