വഴക്കുപക്ഷി

ജാലകം

Friday, 7 August 2015

പത്താം ക്ലാസ്സിൽ തോറ്റവരെ നാലാം ക്ലാസ്സ് പാസ്സായവർ പിന്തള്ളുമ്പോൾ



 

ഈഴവർ രാഷ്ട്രീയമായി ആരെ പിന്തുണക്കണമെന്ന പ്രതിസന്ധിയിൽ പെട്ടിരിക്കുന്നത് ഈഴവരും അല്ലാത്തവരും ഉണ്ട്  . കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഭൂരിപക്ഷവും ഈഴവർ ആയിപ്പോയതും , ഈഴവരിലെ ഭൂരിപക്ഷവും കമ്യൂണിസ്റ്റ് പാർട്ടി അനുഭാവികൾ ആയിപ്പോയതും  ഭൂതകാലത്തിലെ ഒരു അനിവാര്യത മാത്രമായിരുന്നു.



എന്താണ് ശ്രീനാരായണഗുരു ഈഴവർക്കു നൽകിയ സന്ദേശം?

അതു തീർച്ചയായും മതമേതായാലും മനുഷ്യ നന്നായാ മതി എന്നതു് മാത്രമല്ല  മറ്റ് പലതും   ഉണ്ട്.



മാനവസമൂഹത്തിന്റെ  ഒരു ജീവിതവ്യവസ്ഥമാത്രമാണ് മതം.

മാനവനീയതയാണ് പരമപ്രധാനം. നൂറു വർഷങ്ങൾക്കു മുമ്പ് വരെ ഉയർന്ന വർഗ്ഗക്കാർ അധഃസ്ഥിത വർഗ്ഗക്കാരെ സാമൂഹികമായും സാമ്പത്തികമായും   അടിച്ചമർത്തി  ഭരിക്കുക ആയിരുന്നുഅധികാരം കൈവശമുണ്ടായിരുന്നർ  മതം കൗശലപൂർവ്വം  ഒരു  ആയുധമാക്കി മാറ്റി .



ഭൂസ്വത്ത് അടക്കം എല്ലാ ധനസമ്പത്തുകള്‍   കൈവശപ്പെടുത്തിയിരുന്ന നമ്പൂതിരിമാരും (അഥവാ ബ്രാഹ്മണർ) ക്ഷത്രിയന്മാരും  ആയിരുന്നു. അന്ന് വരേണ്യവർഗ്ഗം  , നിയമപാലകർ, നീതിപാലകർ നിയമം, നിയമപാലനം   തുടങ്ങി  എല്ലാം തന്നെ അവരുടെ അധീനതയിൽ. അവരുടെ താൽപ്പര്യങ്ങൾ(ലൈംഗിക ചൂഷണങ്ങൾ അടക്കം)   സംരക്ഷിച്ചുപോരുവാൻ അയിത്തം  പോലുള്ള ഹീനമായആചാരങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ അവർ മടികാണിച്ചില്ല.

ഒരു ചെറുക്കൽ സാധ്യമാകുന്നത്  സംഘടിച്ച് ശക്തരായാൽ മാത്രമാണന്നും  , മതം അല്ലെങ്കിൽ ജാതിയുടെ പിൻബലത്തിൽ മാത്രമേ   അത്  കുറച്ചെങ്കിലും സാധിക്കൂ എന്നതും ശ്രീനാരായണഗുരു തിരിച്ചറിഞ്ഞു . അതാണ് SNDP യോഗത്തിന്റെ ആവിർഭാവത്തിനു   വഴിതെളിച്ചത്  . സാമൂഹികമായും സാമ്പത്തികമായും ആയ അടിച്ചമർത്തലിൽ നിന്നും ശാശ്വതമായി  രക്ഷപ്പെടുക  . വിദ്യാഭ്യാസം നേടുക(വിദ്യ കൊണ്ട് വിമോചിതരാകുക), കൃഷി-വ്യവസായം തുടങ്ങിയവകളിൽ പ്രാവീണ്യം നേടുക തുടങ്ങിയ തികച്ചും ഉല്‍കൃഷ്‌ടമായ ലക്ഷ്യങ്ങൾ.

പടിപടിയായി പുരോഗമിച്ചതിനു ശേഷം,  അതായത് മനുഷ്യൻ നന്നായതിനു  ശേഷം,  അടുത്തഘട്ടത്തിൽ  ആകണം  (സ്വതഃവിരുദ്ധം തന്നെ ആയേക്കാവുന്ന) ഗുരുവിന്റെ മറ്റു സന്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തേണ്ടത്.എന്നാൽ  ഇതിനകം തന്നെ നന്നായവർക്ക് എപ്പോൾ വേണമെങ്കിലും അവ പിന്തുടരാം അവർക്ക് മതം ഇനിയങ്ങോട്ട്   പ്രസക്തമല്ല . അതാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതി  എന്നതിൽ തുടങ്ങി കണ്ണാടി പ്രതിഷ്‌ഠയിൽ എത്തിനിൽക്കുന്നത്.


SNDP യോഗത്തിന്റെ മൗലികമായകര്‍ത്തവ്യം   സാമൂഹികമായും സാമ്പത്തികമായും ആയി താഴേക്കിടയിൽ ഉഴലുന്ന ഈഴവരെ   രക്ഷപ്പെടുവാൻ സഹായിക്കുക എന്നതു തന്നെ - തെല്ലും സംശയമില്ല.

സ്വാതന്ത്രാനന്തര കേരളത്തിൽ സാമൂഹിക നീതി നടപ്പിലാക്കേണ്ട രാഷ്ട്രീയക്കാർ; പ്രത്യേകിച്ചും ഈഴവർ മനസ്സറിഞ്ഞംഗീകരിച്ച കമ്യൂണിസ്റ്റ് പാർട്ടികൾപോലും, സമൂഹത്തിന്റെ പൊതുസ്വത്ത് കവരുന്ന  വരേണ്യവർഗ്ഗത്തിനു മുന്നിൽ വഴങ്ങി തുടങ്ങി.  മതത്തിന്റെ മറവിൽ  വരേണ്യവർഗ്ഗം  സമൂഹത്തിന്റെ പൊതുസ്വത്ത്   കയ്യടക്കിക്കൊണ്ടേയിരിക്കുന്നു .


കോഴപ്പണം/ അഴിമതി വിഹിതം/ വോട്ടുബാങ്ക് കാണിച്ചുള്ള ഹൈജാക്കിങ്/മാധ്യമസമ്മർദ്ദം/ വർഗ്ഗീയവാദം/ മറ്റ്ഭീഷണികൾ   തുടങ്ങി   ഭരിക്കുന്നസർക്കാരിനുമേൽ
വരേണ്യവർഗ്ഗത്തിനു  ചെലുത്താവുന്ന സാമദാനഭേദ്യദണ്ഡനീതികൾ അനവധിയുണ്ടല്ലോ.

വിദ്യാഭ്യാസം , വ്യവസായം, ഭൂസ്വത്ത് ഇവ ഇപ്പോഴും സംഘടിത വരേണ്യവർഗ്ഗം കൈയടക്കി വയ്ക്കുന്നു, പൊതുമുതൽ കൈയ്യേറുന്നു , ഖജനാവു കവരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ സമൂഹത്തിന്റെ പൊതുസ്വത്ത് ഇപ്പോഴും കരസ്മാക്കി ക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ സംഘടിത വരേണ്യവർഗ്ഗം എന്നത് മതപരമായോ ജാതിയുടെ പേരിലൊ തിരിച്ചറിയാൻ കഴിയുന്നതല്ല. അതിൽ ക്രിസ്ത്യാനികൾ , മുസ്ലീമുകൾ ,സവർണ്ണർ , ഈഴവർ..... എല്ലാവരും ഉണ്ട്.


നൂതനവരേണ്യവർഗ്ഗം സവർണ്ണരല്ല, അവർ   KGS ഗ്രൂപ്പായി ആറന്മുളയിൽ  ഭൂമി കവരും, സിഎംആര്‍എല്‍  കമ്പനി യായി കരിമണൽ കടത്തും,  നിസ്സാമിന്റെ രൂപത്തിൽ ചന്ദ്രബോസ്സിനെ നിർദ്ദാക്ഷിണ്യം കൊല്ലും, ദണ്ഡപാണിമാരുടെ രൂപത്തിൽ നീതിന്യായ വ്യവസ്ഥകളെ പണയം വയ്ക്കും,   ഭൂമി മാഫിയയുടെ രൂപത്തിൽ സർക്കാർ ഭൂമി കൈയ്യേറും. സലിംരാജ്-സൂരജുകളായി പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കും, മുഖം മറച്ചും മറക്കാതേയും സൂര്യനെല്ലി പെൺകുട്ടിമുതൽ , അനഘ, റജീന, വയനാടിലെ അസംഖ്യം ആദിവാസി പെൺകുട്ടികളെ, അന്യ സംസ്ഥാനപെൺകുട്ടികളെ വരെ കടിച്ചുകീറും. ടെലിവിഷൻ ചാനലുകളും, പ്രസിദ്ധികരണങ്ങളും അധീശപ്പെടുത്തും.
ക്വൊട്ടേഷൻ സംഘങ്ങളും നിയമ-നീതിപാലകരും അവരുടെ കിങ്കരന്മാരായിരിക്കും.


എൽ കേ ജി മുതൽ പിജിക്ക് വരെ കോഴയും തലവരിയും വാങ്ങി വിദ്യാഭ്യാസ വാണിഭം നടത്തും, കോഴവാങ്ങും അനർഹരെ ജീവനക്കാരയി നിയമിക്കും- അവർക്കു ശമ്പളം-പെൻഷൻ കൊടുക്കേണ്ട ബാധ്യത സർക്കാരിൽ നിക്ഷുപ്തമാക്കും,


ചൊൽപ്പടിക്കുനിൽക്കാത്തവർ പി റ്റി തോമാസ്സായാലും, വിഎം സുധീരനായാലും  ഋഷിരാജ് സിംഗായാലും പണികൊടുക്കും

ബഡ്ജറ്റ്, നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം കച്ചവടം ചെയ്യും, അപരാധികളെ സംരക്ഷിക്കും.   ലോഭം മോഹിച്ച് രാജ്യദ്രോഹികളെവരെ സഹായിക്കും, അവർക്ക് ഒത്താശ നൽകും, എതിർക്കുന്നവരെ നശിപ്പിക്കും, ( ഒരു നവാബ് രാജേന്ദ്രനും ഇനി തലപൊക്കുവാൻ പാടില്ലല്ലോ
 
സമൂഹത്തിന്റെ പൊതുസ്വത്ത് ആനുപാതത്തിൽ കവിഞ്ഞ് ക്രിസ്ത്യാനികളും മുസ്ലീമുകളും കൈവശപ്പെടുത്തിയെന്ന് ഇപ്പോഴത്തെ സ്ഥിതിവിവരക്കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു
കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് കക്ഷികൾ SNDPയെ കൈഒഴിഞ്ഞപ്പോൾ സ്വാഭാവികമായും കേന്ദ്രഭരണം കൈയ്യാളുന്ന ബിജെപ്പിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നാരായുന്നതിൽ എന്താണിത്ര വലിയതെറ്റ്?


ഇനി ഏതായാലും പഴയ ജാതി വ്യവസ്ഥ തിരിച്ചുവരാൻ പോകുന്നില്ല . കേരളത്തിലെ ഇന്നത്തെ പുതിയ വ്യവസ്ഥയിൽ ഈഴവർ അടക്കമുള്ള പാവപ്പെട്ടവർക്ക് പുരോഗതി കിട്ടുന്നില്ല എന്നും SNDP നേ തൃത്വം തിരിച്ചറിഞ്ഞുകഴിഞ്ഞു  , സഹായ നടപടികൾ ഒന്നും തന്നെ LDF ൽ നിന്നുമോ -UDF ൽ നിന്നുമോ ഉണ്ടാകുന്നുമില്ല.


ക്രിസ്ത്യാനികൾക്കും, മുസ്ലീമുകൾക്കും ആകാമെങ്കിൽ  തിണ്ണമിടുക്ക് BJP സഹകരണത്തോടെ എന്തുകൊണ്ട് ഈഴവർക്ക് അതേ പോലെ കുറച്ചെങ്കിലും ചെയ്തുകൂടാ?എന്തിനും ഒരുമ്പെട്ടുതന്നെയാണ് ശ്രീ വെള്ളാപ്പള്ളി നടേശൻ ഇറങ്ങിയിരിക്കുന്നത്. അങ്ങിനെ വന്നാൽ ഏറ്റവും വലിയ നഷ്ടം സിപിഐഎംന് തന്നെ ആയിരിക്കും.


SNDP നേതൃത്വത്തിൽ ഈഴവർ ഒറ്റക്കെട്ടാകുന്നത് തടയുവാൻ സിപിഐഎം സകലപാടവവും എടുത്ത്  ചെറുക്കുക സ്വാഭാവികം മാത്രം.


അതിലൊന്നാണ് ശ്രീനാരായണഗുരു വിന്റെ വചനങ്ങൾ ചൂണ്ടിക്കാണിച്ച് നിര്‍ദോഷിയായ  ചിലരെ പിന്തിരിപ്പിക്കുന്നത്,
ജാതിയും മതവും പറയുന്നതുപോലും തെറ്റാണത്രേ!! രാജ്യദ്രോഹികൾക്ക് പരമോന്നത കോടതി വിധി നടപ്പിലാക്കിയതിൽ വരെ വർഗ്ഗീയം കണ്ടവർക്ക് ഈഴവർ ജാതിപറയുന്നത് മൂരാച്ചിത്തരമാണുപോലും.  നിര്‍ദോഷികളോട് പറയാനുള്ളത് ഇത്രമാത്രം, ആദ്യം എല്ലാവരുടെയും സാമ്പത്തികമായ ഉച്ചനീചത്വങ്ങൾ മാറട്ടേ അപ്പോൾ മതപരമായ ഉച്ചനീചത്വങ്ങൾ താനേ മാറിക്കോളും.എന്നിട്ടും മാറിയില്ലങ്കിൽ അപ്പോൾ മാറ്റിയാൽ മതി.(The state will wither away എന്നൊക്കെ പോലെ)




 മറ്റൊന്ന് BJP പിന്നോക്കക്കാർക്ക് വിരുദ്ധമാണ് എന്നത് . തികച്ചും രാഷ്ടീയപരമായ ഒരാരോപണം.  രാഷ്ടീയപരമായി എന്ത് ആരോപണങ്ങളും ആർക്കും ഉന്നയിക്കാമല്ലൊ?  

അയിത്തോച്ചാടനവും പന്തിഭോജനവും വൈക്കം സത്യഗ്രഹവും മാറുമറയ്ക്കല്‍ സമരവും ഗുരുവായൂര്‍ സത്യഗ്രഹവും കായല്‍ സമരവും മറ്റും നടക്കുമ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പൊടിപോലുമില്ലായിരുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു

ശ്രീ വെള്ളാപ്പള്ളി  BJP യുമായി അടുത്തതിനും അമിത് ഷായെ കണ്ടതിനും  പല കാരണങ്ങളും കണ്ടേക്കാം, പിന്നോക്ക സമുദായക്കരനെ പ്രധാനമന്ത്രി ആക്കിയതുമാത്രമായിരിക്കുമല്ല   മറ്റു പലതുമാകാം. BJP ഇപ്പോഴത്തെ പ്രസിഡണ്ട് അമിത് ഷാ ബ്രാഹ്മണൻ പോയിട്ട് ഒരു ഹിന്ദു പോലുമല്ല , ജൈനമതക്കാരനാണ്, സ്മൃതി ഇറാനി പാഴ്സി കുടുംബാംഗമാണ്, രാജനാഥ സിംഗ്-രജപുത്രൻ , അദ്വാനി-സിന്ധി(ക്ഷത്രിയ), ബംഗാരു ലക്ഷ്മണൻ-ദളിതൻ. ഇതു വരെയുള്ള 15 പാർട്ടി പ്രസിഡണ്ട്മാരിൽ  അടൽ ബിഹാരി വാജ്പേയ്, മുരളീമനോഹർ ജോഷി, എന്നീ രണ്ടു പേർമാത്രമാണ് അറിയപ്പെടുന്ന ബ്രാഹ്മണർ.(ജെ കൃഷ്ണമൂർത്തി ??)

We have something in common.
പിന്നൊന്ന് ശ്രീ വെള്ളാപ്പള്ളി നടേശൻ സ്വജനപക്ഷപാതം കാണിക്കുന്നു, സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നൊക്കെ. ആരോപണം എങ്ങിനേയും ഉന്നയിക്കാമല്ലോ  ദൃശ്യം സിനിമയിൽ മോഹൻലാൽ   പറയുന്ന പോലെ “നാലാം ക്ലാസ്സ് ജയിച്ച എന്നെ പത്താം ക്ലാസ്സിൽ തോറ്റ നീ കളിയാക്കും” അതുപോലൊരു ഡയലോഗ് കാച്ചിയതാകും ദേശാഭിമാനി.
നാലാം ക്ലാസ്സ് ജയിച്ച എന്നെ പത്താം ക്ലാസ്സിൽ തോറ്റ നീ കളിയാക്കും




മതേതര ആശയങ്ങളുള്ള SNDPക്കും മതാധഷ്ഠിത നിലപാടുള്ള RSSനും ഒരിക്കലും ഒന്നിച്ചു പോവാനാവില്ല എന്ന് കോടിയേരീ.
സൗദി അറേബ്യയിൽ നിന്നും ദേശാഭിമാനിയ്ക്ക് എഡിഷൻ തുടങ്ങി  അച്ചടിച്ച്  വിതരണം ചെയ്യാമെങ്കിൽ SNDP ക്കും RSSനും ചങ്ങാത്തം കൂടുവാനെന്താണൊരു  പ്രയാസം.

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് വരട്ടെ , കാത്തിരുന്നു കാണാം പത്താം ക്ലാസ്സിൽ തോറ്റവരെ നാലാം ക്ലാസ്സ് പാസ്സായവർ പിന്തള്ളുമോ ഇല്ലയോ എന്ന്?



1 comment:

  1. വര്‍ത്തമാനകാല പ്രസക്തം തന്നെ . നൂറു തരം

    ReplyDelete