മെല്ലിസൈ മന്നർ - മനയങ്ങത്ത് സുബ്രഹ്മണ്യം വിശ്വനാഥൻ
നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചു. 15 ദിവസം കഴിഞ്ഞപ്പോള്‍ അനുജത്തിയും വിട്ടുപോയി. അച്ഛന്റെ മരണത്തോടെ കുടുംബം പട്ടിണിയിലായി. മകനേയും കൊണ്ട് അമ്മ നാരായണിക്കുട്ടി തിരുച്ചിറപ്പള്ളിയിലെ മുത്തച്ഛന്റെ വീട്ടിലേക്ക് മടങ്ങി. അവിടെ വച്ച് എല്ലാം അവസാനിപ്പിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ വിവരിക്കുന്നത് ഇങ്ങനെ. വെള്ളം നിറച്ച ടാങ്കില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചു
ആദ്യമാര് വെള്ളത്തിലേക്ക് ചാടണമെന്ന് അമ്മയും മകനും തര്‍ക്കിച്ചു നില്‍ക്കുമ്പോഴാണ് അവിടെ ആ ബാലന്‍ന്റെ മൂത്തച്ഛനെത്തിയത്. ജയില്‍ വാര്‍ഡനായിരുന്ന അയാള്‍ കണ്ടതുകൊണ്ട് ആ ബാലന്‍ രക്ഷപ്പെട്ടു. വലിയ ഗായകനും സംഗീതസംവിധായകനുമൊക്കെയായി. ദക്ഷിണേന്ത്യ മുഴുവന്‍ പ്രശസ്തനായ എം.എസ്. വിശ്വനാഥനായിരുന്നു ആ ബാലന്‍. പാലക്കാട്ടെ എലപ്പുള്ളി ഗ്രാമത്തില്‍ പിറന്ന മനയങ്ങത്ത് സുബ്രഹ്മണ്യം വിശ്വനാഥന് ബാല്യകാലം ചുട്ടെരിക്കുന്ന നെരിപ്പോടായിരുന്നു.
പാട്ടുപുസ്തകവും കടലയുമൊക്കെ സിനിമാകൊട്ടകയില്‍ വില്‍ക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും അഞ്ചൊ എട്ടൊ വയസ്സുള്ളപ്പോഴേ അവനു സംഗീതത്തോട് അടക്കാനാവാത്ത പ്രണയമുണ്ടായിരുന്നു. ഗ്രാമത്തിലെ ഒരു കര്‍ണാടക ഭാഗവതരില്‍നിന്നാണ് അവന്‍ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയത്. അവന്‍ പഠിച്ചിരുന്ന പ്രാഥമിക സ്‌കൂള്‍ ഇന്നില്ല; ദശകങ്ങള്‍ക്കു മുമ്പ് അത് അടച്ചുപൂട്ടി. മരുമകന്റെ സംഗീതവാസന തിരിച്ചറിഞ്ഞ അമ്മാവന്‍ അപ്പനായരാണ് അവനെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അതൊരു കലാകാരന് വളക്കൂറുള്ള മണ്ണായിരിക്കുമെന്ന അയാളുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല
.
1952ല്‍ വയലിനിസ്റ്റ് രാമമൂര്‍ത്തിയുമായി ചേര്‍ന്ന് തമിഴ് ചലച്ചിത്രഗാനങ്ങള്‍ക്ക് ഈണം നല്‍കാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് എം.എസ്. വിശ്വനാഥന്‍ ശ്രദ്ധിക്കപ്പെട്ടത്.
വിശ്വനാഥന്‍-രാമമൂര്‍ത്തി ടീമിന്റെ ഗാനങ്ങള്‍ തമിഴ് സിനിമയില്‍ പുതിയ തരംഗം സൃഷ്ടിച്ചു. പണം ആയിരുന്നു അവരുടെ ആദ്യപടം. രക്തക്കണ്ണീരില്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചു.
1952ല്‍ വയലിനിസ്റ്റ് രാമമൂര്‍ത്തിയുമായി ചേര്‍ന്ന് തമിഴ് ചലച്ചിത്രഗാനങ്ങള്‍ക്ക് ഈണം നല്‍കാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് എം.എസ്. വിശ്വനാഥന്‍ ശ്രദ്ധിക്കപ്പെട്ടത്.
വിശ്വനാഥന്‍-രാമമൂര്‍ത്തി ടീമിന്റെ ഗാനങ്ങള്‍ തമിഴ് സിനിമയില്‍ പുതിയ തരംഗം സൃഷ്ടിച്ചു. പണം ആയിരുന്നു അവരുടെ ആദ്യപടം. രക്തക്കണ്ണീരില്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചു.
നൂറില്‍പ്പരം ചിത്രങ്ങളില്‍ അവര്‍ സഹകരിച്ചു. 1965ലാണ് ആ സംഗീതജ്ഞദ്വന്ദം വേര്‍പിരിഞ്ഞത്-
1975ല്‍ അന്നക്കിളിയിലൂടെ ഇളയരാജ എത്തുന്നതുവരെ സിനിമാസംഗീതത്തില്‍ എം.എസ്.വിയല്ലാതെ മറ്റൊരു ചോദ്യം ഇല്ലായിരുന്നു.
1975ല്‍ അന്നക്കിളിയിലൂടെ ഇളയരാജ എത്തുന്നതുവരെ സിനിമാസംഗീതത്തില്‍ എം.എസ്.വിയല്ലാതെ മറ്റൊരു ചോദ്യം ഇല്ലായിരുന്നു.
രണ്ട് സംസ്ഥാനങ്ങളിലായി മൂന്നു മുഖ്യമന്ത്രിമാരുടെ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട് 1700 ലധികം സിനിമകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയ സംഗീതകുലപതി എം.എസ് വിശ്വനാഥന്‍. തമിഴ്‌നാട്ടില്‍ എം.ജി ആറിന്റെയും ജയലളിതയുടെയും ചിത്രങ്ങള്‍ക്ക് ഈണമിട്ട വിശ്വനാഥന്‍ തെലുങ്കിലെ എവര്‍ഗ്രീന്‍ ഹീറോ എന്‍.ടി രാമറാവുവിന്റെ ചിത്രങ്ങള്‍ക്കും സംഗീതമിട്ടു. കരുണാനിധിയുടെ വരികള്‍ക്ക് ഈണങ്ങള്‍ ചിട്ടപ്പെടുത്തിയതും കൂടിയാകുമ്പോള്‍ സിനിമലോകത്ത് സഹകരിച്ച മുഖ്യമന്ത്രിമാര്‍ നാലായിഅതുല്യ സർഗ്ഗവിസ്മയങ്ങളുടെ പേരിൽ തന്നെ. വരുംകാലത്ത് നല്ല സംഗീതത്തിന്റെ പഠിതാക്കൾക്ക് പ്രിയപ്പെട്ട ഒരു പാഠമായിരിക്കും എം എസ് വിശ്വനാഥൻ.
അക്കാലത്ത് തമിഴിലിറങ്ങുന്ന ഗാനങ്ങള്‍ കേരളത്തിലും അതേ തീവ്രതയോടെ മലയാളത്തിലും അലയടിക്കുമായിരുന്നു. പാലും പഴവും, പോനാല്‍ പോകട്ടും പോടാ, അടി എന്നടീ റാക്കമ്മ തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. കര്‍ണാടകസംഗീതത്തില്‍ അപാരജ്ഞാനമുണ്ടായിരുന്ന എം.എസ്.വി തന്‍െറ ജ്ഞാനം പാട്ടുകളില്‍ അധികം പ്രയോഗിച്ചില്ല. പകരം നാടന്‍സംഗീതത്തിന്‍െറ മേമ്ബൊടി ചാലിച്ചാണ് പാട്ടുകള്‍ ചെയ്തത്
തന്റെ എണ്‍പത്തഞ്ചാം വയസ്സിലും അദ്ദേഹം ഒരു ചിത്രത്തിനു സംഗീതം നല്‍കി. അവസാനം വരെ കര്‍മനിരതവും ധന്യവുമായ ഒരു സംഗീതജീവിതം. T M സൗന്ദരരാജന്‍, S.P. ബാലസുബ്രഹ്മണ്യം, യേശുദാസ്, ജയചന്ദ്രന്‍, പി. സുശീല, എസ്. ജാനകി, വാണി ജയറാം തുടങ്ങി എം.എസ്. ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പാടാത്ത പ്രമുഖരായ പിന്നണിഗായകര്‍ ആരുണ്ട്? .
ഒരിക്കലും മറക്കാനാവാത്ത ഒരുപാടു പാട്ടുകള്‍ക്ക് മലയാളികൾ വിശ്വനാഥന്‍-ശ്രീകുമാര്‍ ടീമിനോട് കടപ്പെട്ടിരിക്കുന്നു. 1971ല്‍ കെ.പി. കൊട്ടാരക്കരയുടെ ലങ്കാദഹനം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.
അന്നു ശ്രീകുമാരൻ തമ്പി സിനിമാരംഗത്തേക്ക് കടന്നുവരുന്നതേയുള്ളൂ. കണ്ണദാസനെപ്പോലുള്ള വലിയ കവികളുടെ ഈരടികള്‍ക്ക് ഈണം നല്‍കിയ സംഗീതജ്ഞന്‍ സംശയത്തോടെയാണ് ആ ചെറുപ്പക്കാരനെ നോക്കിക്കണ്ടത്. എന്നാല്‍, തമ്പി എഴുതിയ ആദ്യഗാനം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി:
ലങ്കാദഹനത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായി.
താന്‍ ഒരു പടം സ്വന്തമായി നിര്‍മിക്കാന്‍ ഒരുങ്ങിയപ്പോള്‍ മുതിര്‍ന്ന ആ കലാകാരന്‍നിരുല്‍സാഹപ്പെടുത്തുകയായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു. പടം പിടിച്ചു പലരും പൊളിഞ്ഞ കഥ എം.എസിനറിയാം. എന്നാല്‍, ആ യുവ എന്‍ജിനീയര്‍ ഉറച്ച തീരുമാനത്തിലാണെന്നു പറഞ്ഞപ്പോള്‍ ആ പടത്തിനു സംഗീതം താന്‍ നല്‍കുമെന്ന് എം.എസ്. വാഗ്ദാനം ചെയ്തു.
‘അങ്ങയെപ്പോലൊരു വലിയ സംഗീതജ്ഞനു നല്‍കാനുള്ള പണം എന്റെ കൈയിലില്ലല്ലൊ’ – തമ്പി ആശങ്ക പ്രകടിപ്പിച്ചു. ‘പണം നിങ്ങളോടാരു ചോദിച്ചു’ എന്നായിരുന്നു മറു ചോദ്യം. ചന്ദ്രകാന്തം എന്ന ആ ചിത്രത്തിലെ പല ഗാനങ്ങളും ഹൃദയഹാരിയാണ്. ‘സ്വര്‍ഗമെന്ന കാനനത്തില്‍…’, ‘ഹൃദയവാഹിനീ ഒഴുകുന്നു നീ…’, ‘രാജീവനയനേ നീയുറങ്ങൂ…’. അതില്‍ ‘ഹൃദയവാഹിനി…’ പാടിയത് സംഗീതസംവിധായകന്‍ തന്നെയാണ്.
‘അങ്ങയെപ്പോലൊരു വലിയ സംഗീതജ്ഞനു നല്‍കാനുള്ള പണം എന്റെ കൈയിലില്ലല്ലൊ’ – തമ്പി ആശങ്ക പ്രകടിപ്പിച്ചു. ‘പണം നിങ്ങളോടാരു ചോദിച്ചു’ എന്നായിരുന്നു മറു ചോദ്യം. ചന്ദ്രകാന്തം എന്ന ആ ചിത്രത്തിലെ പല ഗാനങ്ങളും ഹൃദയഹാരിയാണ്. ‘സ്വര്‍ഗമെന്ന കാനനത്തില്‍…’, ‘ഹൃദയവാഹിനീ ഒഴുകുന്നു നീ…’, ‘രാജീവനയനേ നീയുറങ്ങൂ…’. അതില്‍ ‘ഹൃദയവാഹിനി…’ പാടിയത് സംഗീതസംവിധായകന്‍ തന്നെയാണ്.
ആ തുറന്ന സ്വരത്തിന്റെ ഗാംഭീര്യവും ഉച്ചസ്ഥായിയിലേക്ക് സഞ്ചരിക്കാനുള്ള അപാരമായ കഴിവും വേറെ തന്നെയാണ്. ‘കണ്ണുനീര്‍തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ…’ എന്ന വയലാറിന്റെ വരികള്‍ക്ക് എം.എസ്. നല്‍കിയ ആലാപനഗരിമയും വ്യതിരിക്തതയാര്‍ന്നതാണ്.
‘രാജീവനയനേ…’ ജയചന്ദ്രന്റെ എക്കാലത്തെയും സുഖദശ്രവണമായ ഗാനങ്ങളിലൊന്നാണ്. ‘സ്വര്‍ണഗോപുര നര്‍ത്തകീ ശില്‍പ്പം…’ (ദിവ്യദര്‍ശനം) ‘സുപ്രഭാതം..’ (പണി തീരാത്തവീട്) ‘അഷ്ടപദിയിലെ ഗായികേ…’ (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ) തുടങ്ങി ജയചന്ദ്രന്റെ പല മാസ്റ്റര്‍പീസുകളും എം.എസിന്റെ ഇന്ദ്രജാലമേറ്റു ധന്യമായവയാണ്.
എം.എസ്.വിശ്വനാഥന്‍ സംഗീതം പകര്‍ന്ന ഹിറ്റ് ഗാനങ്ങളില്‍ ചിലത്
‘
1. ഈശ്വരനൊരിക്കല്‍ വിരുന്നിന് പോയി - ലങ്കാദഹനം
2. തിരുവഭാരണം ചാര്‍ത്തി-ലങ്കാദഹനം
3. കണ്ണുനീര്‍ തുള്ളിയെ- പണിതീരാത്ത വീട്
4. സുപ്രഭാതം-പണിതീരാത്ത വീട്
5. സ്വര്‍ണഗോപുര നര്‍ത്തകീ-ദിവ്യദര്‍ശനം
6. വീണപൂവെ- ജീവിക്കാന്‍ മറന്നുപോയ സ്ത്രീ
7. സ്വര്‍ഗമെന്ന കാനനത്തില്‍- ചന്ദ്രകാന്തം
8. രാജീവനയനേ നീയുറങ്ങൂ-ചന്ദ്രകന്തം
9. ഹൃദയവാഹിനി ഒഴുകുന്നു-ചന്ദ്രകാന്തം
10. ആ നിമിഷത്തിന്റെ-ചന്ദ്രകാന്തം
11. പത്മതീര്‍ഥക്കരയില്‍-ബാബുമോന്‍
12. ദൈവം തന്ന വീട്- അവള്‍ ഒരു തുടര്‍ക്കഥ
13. കളഭച്ചുമരുവെച്ച മേട-അവള്‍ ഒരു തുടര്‍ക്കഥ
14. ഏത് പന്തല്‍ കണ്ടാലുമത്- വേനലില്‍ ഒരു മഴ
15. അയല പൊരിച്ചതുണ്ട്- വേനലില്‍ ഒരു മഴ
16. പൂജക്കൊരുങ്ങിനില്‍ക്കും-വേനലില്‍ ഒരു മഴ
17. ജനിച്ചതാര്‍ക്കുവേണ്ടി-സിംഹാസനം
18. സുരലോക ജലധാര- ഏഴാം കടലിന്നക്കരെ
19. സത്യനായക മുകതിദായക-ജീവിതം ഒരു ഗാനം
20. സൂര്യനെന്നൊരു നക്ഷത്രം-ലങ്കാദഹനം
3. കണ്ണുനീര്‍ തുള്ളിയെ- പണിതീരാത്ത വീട്
4. സുപ്രഭാതം-പണിതീരാത്ത വീട്
5. സ്വര്‍ണഗോപുര നര്‍ത്തകീ-ദിവ്യദര്‍ശനം
6. വീണപൂവെ- ജീവിക്കാന്‍ മറന്നുപോയ സ്ത്രീ
7. സ്വര്‍ഗമെന്ന കാനനത്തില്‍- ചന്ദ്രകാന്തം
8. രാജീവനയനേ നീയുറങ്ങൂ-ചന്ദ്രകന്തം
9. ഹൃദയവാഹിനി ഒഴുകുന്നു-ചന്ദ്രകാന്തം
10. ആ നിമിഷത്തിന്റെ-ചന്ദ്രകാന്തം
11. പത്മതീര്‍ഥക്കരയില്‍-ബാബുമോന്‍
12. ദൈവം തന്ന വീട്- അവള്‍ ഒരു തുടര്‍ക്കഥ
13. കളഭച്ചുമരുവെച്ച മേട-അവള്‍ ഒരു തുടര്‍ക്കഥ
14. ഏത് പന്തല്‍ കണ്ടാലുമത്- വേനലില്‍ ഒരു മഴ
15. അയല പൊരിച്ചതുണ്ട്- വേനലില്‍ ഒരു മഴ
16. പൂജക്കൊരുങ്ങിനില്‍ക്കും-വേനലില്‍ ഒരു മഴ
17. ജനിച്ചതാര്‍ക്കുവേണ്ടി-സിംഹാസനം
18. സുരലോക ജലധാര- ഏഴാം കടലിന്നക്കരെ
19. സത്യനായക മുകതിദായക-ജീവിതം ഒരു ഗാനം
20. സൂര്യനെന്നൊരു നക്ഷത്രം-ലങ്കാദഹനം




ഇഷ്ടായി ഈ ബ്ലോഗ്
ReplyDelete