അവരൊക്കെ നേരത്തേ വന്നു കളിതുടങ്ങി കാണും. ആകാശം ഒന്ന് മങ്ങിയതുപോലെ.
പപ്പുമോന്‍.മേലേയ്ക്ക് നോക്കി .മനോഹരമായ അഞ്ചാറു കൊഴുത്ത വെള്ളമേഘങ്ങള്‍ ഒഴുകി നടക്കുന്നു. ഒന്നെണ്ണിനോക്കട്ടെ, അഞ്ചെണ്ണം ഉണ്ടല്ലോ! പഞ്ച പാണ്ഡവര്‍ തന്നെ.ഹായ് എന്ത് ഭംഗി.

ഗെയിം-അഡിക്റ്റ്ആയ വല്യേട്ടന്‍(പേര് ഓര്‍മ്മയില്‍ വരുന്നില്ല), ഷാര്‍പ് ഷൂട്ടര്‍ അര്‍ജുന്‍, ബോക്സര്‍ ഭീം (ഛോട്ടാ ഭീം എനിക്കെന്തിഷ്ടം ആണെന്നോ) പിന്നെമരിച്ചുപോയ മാദ്രിയാന്റിയുറെ ട്വിന്‍സ്, ഇനിയും ഉണ്ടല്ലോ വെള്ളമേഘങ്ങള്‍ കൂടെ. അത് പിന്നെ പാഞ്ചാലിയും മക്കളും മറ്റോ ആയിരിക്കും.
റോയല്‍ ഫാമിലി എന്നൊക്കെ പറഞ്ഞാല്‍ ഇതുപോലെയൊക്കെ ആവണം.
അങ്ങകലെ പെട്ടെന്ന് ഒരിടിവെട്ടി, പപ്പുമോന്‍ ഞെട്ടി.അതാ അവിടെനിന്നും ഒരുകൂട്ടം കറുത്ത മേഘങ്ങള്‍ അടുത്തേയ്ക്ക് വരുന്നു. ഈ കറമ്പന്മാര്‍ ഇങ്ങോട്ടെയ്ക്കെന്തിനാ കെട്ടിയെടുക്കുന്നത്. ഈ വൃത്തികെട്ടവന്മാര്‍ ബാഹുബലിയിലെ കാലകേയന്മാര്‍ എങ്ങാനും ആണോ?
ഏയ് അതാവില്ല.പിന്നയോ
വാടാ കറമ്പന്മാരെ ഇങ്ങോട്ട് തന്നെ വാ. ഈ കുരുക്ഷേത്രഭൂമിയില്‍ ഞങ്ങളുടെസഖ്യകക്ഷിയായ പാണ്ഡവര്‍ നിങ്ങളെ പഞ്ഞിക്കിടുന്നത് എനിക്ക്
നേരില്‍ കാണണം! ബദര്‍ യുദ്ധം സോറി ഒരു മഹാഭാരതയുദ്ധം തന്നെ റീലോഡറ്റ് വേര്‍ഷന്‍.
സോറി മമ്മി,ഫോണ്‍ വീട്ടില്‍ത്തന്നെ വച്ചതിനാല്‍ എഫ്ബി ലൈവ് ചെയ്യാന്‍ ഒക്കത്തില്ലല്ലോ.യൂ വില്‍ മിസ്സ് എ ഗ്രയിറ്റ് ഷോ.
പപ്പുമോന്‍ നോക്കിനില്‍ക്കേ കൌരവര്‍ എത്തിക്കഴിഞ്ഞു.
ആക്രമണ്‍
പാണ്ഡവരെ ആക്രമണ്‍.
നോക്കിനില്‍ക്കാതെ അവന്മാരെ അടിച്ചു ഒടിക്കൂ പാണ്ഡവരേ.
ങേ? എന്തായിത് കറമ്പന്‍മാര്‍ വന്നു പാണ്ഡവരേ ഓരോരുത്തരെയും മറച്ചു തുടങ്ങിയോ.
ആക്രമണ്‍ പാണ്ഡവരെ ആക്രമണ്‍.
ഇവന്മാര്‍ക്കെന്നതാ പറ്റിയേ? തീരെ അനങ്ങുന്നില്ലല്ലോ.
അങ്ങിനെ വിട്ടുകൊടുക്കുവാന്‍ പാടില്ലല്ലോ!!
പപ്പുമോന്‍ എന്നും ഇരകള്‍ക്ക് ഒപ്പം ആന്നെന്ന് കാണിച്ചു കൊടുക്കണം. കുനിഞ്ഞുനിന്നു തറയില്‍ നിന്നും കുറേ കല്ലുകള്‍ പെറുക്കിയെടുത്തു. എന്നിട്ടവ കൌരവര്‍ക്കു നേരെ തുരുതുരാ എറിഞ്ഞു കൊണ്ടിരുന്നു.
ഹേയ്! ഒരിരമ്പല്‍ അതോടൊപ്പം തലയിലും മുഖത്തുമെല്ലാം ശക്തിയായി പതിക്കുന്ന കനത്ത വെള്ളത്തുള്ളികള്‍
ഷിറ്റ്!! ബ്ലഡി കൌരവര്‍ പ്രത്യാക്രമണം തുടങ്ങിയതാണ്.
പെറുക്കിയെടുക്കുവാന്‍ കല്ലുകള്‍ ഒന്നും കാണുന്നില്ലല്ലോ.
കൌരവര്‍ ആക്രമണം കൂടുതല്‍ കടുപ്പിച്ചു.മഴയ്ക്കൊപ്പം ഇടിമിന്നലും കൂടെയുണ്ടിപ്പോള്‍.
ന്റമ്മോ ഇനി രക്ഷയില്ല വീട്ടിലേക്ക് തിരിച്ചോടാം
പപ്പുമോന്‍ ഷര്‍ട്ടൂരി തലയില്‍ കെട്ടി ഓടി, കണ്ടം വഴി.
;;;;;;അനില്‍ പറവൂര്‍;;;;;

No comments:
Post a Comment